Friday, June 20, 2025

ചാവക്കാട്ട് വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Must Read

തൃശൂര്‍: ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞു.
തിരുവനന്തപുരം പുല്ലൂര്‍വിള സ്വദേശിയായ വര്‍ഗീസ് എന്ന മണിയന്റ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഒപ്പമുണ്ടായിരുന്ന ഗില്‍ബര്‍ട്ട് എന്നയാളെ കണ്ടെത്തിയിട്ടില്ല.തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ആഴക്കടല്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോള്‍ യന്ത്ര തകരാറിനെ തുടര്‍ന്ന് തിരയില്‍പെട്ട് വള്ളം ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിനു സമീപം വെച്ച് മുങ്ങുകയായിരുന്നു. ബ്ലാങ്ങാട് ബീച്ചില്‍ നിന്ന് പോയ ആറ് പേരടങ്ങിയ സംഘമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളത്തില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം പുല്ലൂര്‍വിള സ്വദേശികളായ സുനില്‍, വര്‍ഗീസ്, സെല്ലസ്, സന്തോഷ് എന്നിവര്‍ നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img