Wednesday, June 18, 2025

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള
ബില്‍ തയാര്‍

Must Read

ഡിസംബര്‍ അഞ്ചിന് തന്നെ സഭയില്‍ അവതരിപ്പിക്കും
ഒരു സര്‍വകലാശാലയ്ക്ക് ഒരു ചാന്‍സലര്‍
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് നീളും

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലിന്റെ കരട് രൂപത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കും. ഡിസംബര്‍ അഞ്ചിന് നിയമസഭ ചേരാനാണ് മന്ത്രിസഭ നേരത്തെ തീരുമാനിച്ചത്. ആദ്യദിവസം തന്നെ ബില്‍ സഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്കു പകരം പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കലാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം.

കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, കേരള ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി അനിമല്‍ സയന്‍സ് സര്‍വകലാശാല, കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്, കേരള ആരോഗ്യ സര്‍വകലാശാല, എ.പി.ജെ.അബ്ദുള്‍കലാം സര്‍വകലാശാല എന്നീ സര്‍വകലാശാലാ നിയമങ്ങളിലാണ് ഭേദഗതി വരുത്തുക. നിയമിക്കപ്പെട്ടുന്ന ചാന്‍സലര്‍ക്കെതിരെ ഗുരുതരമായ പെരുമാറ്റ ദൂഷ്യ ആരോപണങ്ങള്‍ ഉണ്ടായാല്‍ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ഒരാള്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഗവര്‍ണറെ നീക്കി സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന നിലയില്‍ നിയമനം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് ചാന്‍സലര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നിര്‍ദേശമുള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് ബില്‍ വഴി നടപ്പിലാക്കാന്‍ ഉദേശിക്കുന്നത്. നേരത്തെ വിഷയത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പരിശോധിക്കും മുന്‍പ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബില്ല് സഭ പാസാക്കിയാലും ഗവര്‍ണര്‍ അംഗീകാരം നല്‍കണം. സര്‍വകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും പോര് തുടരുന്ന സാഹചര്യത്തില്‍ ചാന്‍സലര്‍ നിയമനത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത.

അതേസമയം, സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിട്ടും നിയമപോരാട്ടവുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നിയമോപദേശം തേടിയ ശേഷം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സ്ഥിരം വി സിയെ കണ്ടെത്താനുള്ള നടപടികള്‍ മൂന്നുമാസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കിയെങ്കിലും സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img