കോഴിക്കോട് : പുസ്തകങ്ങളില്‍ നിന്ന് വായിച്ചു പഠിച്ച അറിവിനെക്കാള്‍ മഹത്തരമാണ് ചരിത്രശേഷിപ്പുകള്‍ നേരിട്ടനുഭവിക്കുന്നത് എന്ന തിരച്ചറിവോടെയായിരുന്നു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കളരിയായ ‘ആസ്പയര്‍’ വിദ്യാര്‍ത്ഥികളുടെ പൈതൃക നടത്തം.
റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പൈതൃകത്തെ തിരിച്ചറിയുമ്പോള്‍ വ്യക്തിത്വത്തിന് മാറ്റ് കൂടുമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. ഗൈഡ് ഡോ. അജ്മല്‍ മുഈന്‍ നേതൃത്വം നല്‍കി.
കിഡ്സണ്‍ കോര്‍ണ്ണറില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് – ജലീല്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു.
റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ എം.എം ഷാജി, ഐ പി പി സന്നാഫ് പാലക്കണ്ടി, ഡോ.ഉണ്ണി ഒളകര, സ്‌കൂള്‍ പ്രിന്‍സിപ്പല്‍- കെ ടി മുനീബ് റഹ്്മാന്‍, ആസ്പെയര്‍ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ – നിസാര്‍ കടൂരന്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി എന്‍ വി യാസിര്‍ എന്നിവര്‍ സംസാരിച്ചു.
മിഠായിത്തെരുവിലൂടെ നടന്ന് തുടങ്ങിയ യാത്ര പാഴ്സി ക്ഷേത്രം, ഹനുമാന്‍ കോവില്‍ , ജൈന ക്ഷേത്രം, മുച്ചുന്തി പള്ളി,ഷിയാ മസ്ജിദ്, ജിഫ്രി ഹൗസ്, ഗുജറാത്തി സ്ട്രീറ്റ് എന്നിവ സന്ദര്‍ശിച്ചു. കുറ്റിച്ചിറ മിഷ്‌ക്കാല്‍ പള്ളിയും,തളി ക്ഷേത്രവും കണ്ട് , സാമൂതിരി രാജ കാലഘട്ടത്തിലെ കഥകള്‍ കേട്ടും മാനാഞ്ചിറയും മുതലക്കുളവും ആസ്വദിച്ച് നേരെ ചെന്നിറങ്ങിയത് കാപ്പാട് കടല്‍ത്തീരത്ത് . അവിടെ നിന്നും ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലും തുടര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവും കണ്ടായിരുന്നു 44 വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തിന്റെ മടക്കം.