തിരുവനന്തപുരം: നിയമസഭാ സമ്മേളനകാലത്ത് സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ ഇല്ലാത്ത അവസരങ്ങളില്‍ സഭയെ നയിക്കാന്‍ ഇനി മൂന്ന് സ്ത്രീകള്‍. ഇതാദ്യമായി ഒരു സമ്മേളനകാലത്ത് ചെയര്‍മാന്‍മാരുടെ പാനലില്‍ പുരുഷന്‍മാരില്ലാതെ മൂന്നുപേരെയും സത്രീകളെ നാമനിര്‍ദേശം ചെയ്ത് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാതൃക കാട്ടി.
കെ.കെ. രമ, യു. പ്രതിഭ, സി.കെ. ആശ എന്നിവരാണ് പാനല്‍ അംഗങ്ങള്‍. സാധാരണഗതിയില്‍ 3 പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് അവരം ലഭ്യമായിട്ടുള്ളത്. അതുകൊണ്ടു തന്നെ സ്പീക്കര്‍ പദവിയില്‍ തന്റെ ആദ്യ സമ്മേളന ദിവസം ശ്രദ്ധേയമായ തീരുമാനത്തിലൂടെ സ്പീക്കര്‍ പ്രശംസ പിടിച്ചു പറ്റി.