അബ്ദുള്‍ ലത്വീഫ് ഉമര്‍
ജുബൈല്‍: മലയാളി വ്യവസായിയും ജുബൈല്‍ റംസ് അവല്‍ യുണൈറ്റഡ് കോണ്‍ട്രാക്ടിങ് കമ്പനി എം.ഡിയുമായ പാലക്കാട് പള്ളിപ്പുറം പിരായിരി ഉമ്മര്‍ ഹാജി വില്ലയില്‍ അബ്ദുള്‍ ലത്വീഫ് ഉമര്‍(57)
ജുബൈലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
ഇറാം ഐ.ടി.എല്‍ കമ്പനി സി.എം.ഡിയും പ്രവാസ ഭാരതീ സമ്മാന്‍ ജേതാവുമായ ഡോ:സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭര്‍ത്താവാണ്.
പത്ത് ദിവസം മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആഞ്ജിയോ പ്ലാസ്ട്രി ചികിത്സക്ക് വിധേയനാക്കി. ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി കാണപെട്ടുവെങ്കിലും കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളായി. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് ആരോഗ്യനിലയില്‍ പൊടുന്നനെ വ്യതിയാനം ഉണ്ടാവാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അബ്ദുല്‍ ലത്തീഫ് കഴിഞ്ഞ ഇരുപത് വര്‍ഷമായി ജുബൈലില്‍ ബിസ്സിനസ്സ് നടത്തി വരുകയായിരുന്നു. മാതാവ്: ആസിയ. ഭാര്യ: പാലക്കാട് മങ്കര കെ.വി.എം മന്‍സിലില്‍ റഷീദ. മക്കള്‍ : ജനൂസ്( ബിസിനസ് ജുബൈല്‍) ജസ്‌ന(ദുബായ്), ജമീഷ്(ജുബൈല്‍). മരുമക്കള്‍: വസീം(ദുബായ്), ഫാത്തിമ(ജുബൈല്‍). സഹോദരങ്ങള്‍: യൂസുഫ്(ജുബൈല്‍), ഫസലുല്‍ റഹ്‌മാന്‍, (റഷീദ്),ഷാഹിന, സീനത്ത് ഫൗസിയ.