Sunday, June 22, 2025

ചരമം

Must Read

സി.ആര്‍. റസാഖ്

ന്യൂമാഹി: കോണ്‍ഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡണ്ട് പെരിങ്ങാടിയിലെ ‘ജുമാനാസ്’ ല്‍ ചെറിയ രയരോത്ത് സി. ആര്‍. റസാഖ് (55) നിര്യാതനായി.ചാലക്കരയിലെ വി.പി. സ്റ്റോര്‍ ഉടമയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

പുന്നോല്‍ പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമര പോരാളിയും ജീവകാരുണ്യ പ്രവര്‍ത്തകനും വിവിധ സാമൂഹിക സാംസ്‌ക്കാരിക സന്നദ്ധ സംഘടനകളുടെ ഭാരവാഹിയുമായ പരേതന്‍ ന്യൂമാഹി പഞ്ചായത്തിലെ കെ റയില്‍ വിരുദ്ധ സമര സമിതി ചെയര്‍മാന്‍, നേതാജി ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍, മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റ് സിക്രട്ടരി, റിയല്‍ എസ്റ്റേറ്റ് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട്, ന്യൂമാഹി എം എം എഡുക്കേഷനല്‍ മാനേജിംഗ് കമ്മറ്റി അംഗം, ന്യൂമാഹി വികസന സമിതി ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
പരേതരായ ഉസ്മാന്റെയും കുഞ്ഞാമിയുടെയും മകനാണ്.

ഭാര്യ: വലിയ പറമ്പത്ത് നജ്മ (ചാലക്കര).മക്കള്‍: റനീഷ്, റാസാബിന്‍ (ഇരുവരും ദുബായ്), റിന്‍ഷാന്‍ (ബഹറൈന്‍), നിഹാല്‍, ജുമാന (ഡിഗ്രി വിദ്യാര്‍ത്ഥിനി, എന്‍. എ. എം. കല്ലിക്കണ്ടി), റൈഹാന്‍ (ഡിഗ്രി വിദ്യാര്‍ത്ഥി, മാഹി കോളേജ്).മരുമകള്‍: ലാമിയ.
സഹോദരങ്ങള്‍: ഖാദര്‍, സഫിയ, ഷരീഫ, പരേതരായ മമ്മൂട്ടി, അഷറഫ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img