Thursday, June 19, 2025

ഗ്യാപ് റോഡ് കാണാകാഴ്ചയുടെ കൂടാരം; ഒപ്പം അപകടക്കെണിയും

Must Read

ഏബിള്‍. സി. അലക്‌സ്

മൂന്നാര്‍: കാണാ കാഴ്ചകള്‍ കൊണ്ട് മനോഹരമാണെങ്കിലും അപരിചിതര്‍ക്ക് അപകടക്കെണിയാണ് മൂന്നാര്‍,ദേവികുളം ഗ്യാപ് റോഡ്. നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡും നിനച്ചിരിക്കാതെ എത്തുന്ന മൂടല്‍മഞ്ഞുമാണ് ഗ്യാപ് റോഡിനെ വില്ലനാക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിര്‍മാണംകൊണ്ട് വീതിയേറെ ഉണ്ടെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്നിടമാണ് ഗ്യാപ് റോഡ്. കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഈ ഭാഗത്ത് റോഡില്‍ റിഫ്‌ലക്ടറുകളോ ദിശാസൂചക ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. മഞ്ഞിറങ്ങുമ്പോള്‍ റോഡിന്റെ അതിര് അറിയാതെ പരിചയമുള്ള ഡ്രൈവര്‍മാര്‍ വരെ വിഷമിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ആന്ധ്രാ സ്വദേശികളുടെ കാര്‍ അപകടത്തില്‍ പെട്ട ഭാഗത്ത് വലിയ വളവാണ്. ഇവിടെ ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടില്ല. ഇവിടെ നിന്നാണ് കാര്‍ താഴേക്ക് മറിഞ്ഞത്. മറ്റ് ജില്ലകളില്‍നിന്ന് എത്തുന്നവര്‍ വീതിയേറിയ റോഡ് കാണുമ്പോള്‍ വേഗത വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. ഇതും അപകടത്തിന് കാരണമാകുന്നുണ്ട്. മുമ്പും ചെറുതും വലുതുമായ അപകടങ്ങള്‍ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ദേശീയ പാതയിലെ ഏറ്റവും ഇടുങ്ങിയ ഭാഗമായിരുന്നു ഈ ഭാഗം. അങ്ങനെയാണ് ഗ്യാപ് റോഡ് എന്ന പേര് വന്നതും. ഇതിന് പരിഹാരമായിട്ടാണ് വീതികൂട്ടിയത്. എന്നിട്ടും അപകടം വര്‍ധിക്കുന്നതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img