ഫുജൈറ: യുഎഇയുടെ സുവര്‍ണ ജൂബിലി അവിസ്മരണീയമാക്കി ഫുജൈറ എസ് കെ എസ് എസ് എഫ്. ഇരുരാജ്യങ്ങളുടെ ദേശീയ ഗീതത്തോടെയായിരുന്നു പരിപാടിയുടെ ഔദ്യോഗിക തുടക്കം. കഴിഞ്ഞു പോയ നാളുകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍, മുന്നില്‍ നടന്ന പൂര്‍വ്വികര്‍ക്കുളള സമര്‍പ്പണമായി. പ്രത്യേകം തയ്യാറാക്കിയ 3ഡി പ്രൊജക്ഷനില്‍ യുഎഇയുടെ 50 വര്‍ഷത്തെ യാത്ര ചിത്രങ്ങളായി വേദിയില്‍ തെളിഞ്ഞു. യുഎഇ എന്ന രാജ്യം പിറവിയെടുക്കുന്നതിന് നിദാനമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രം തെളിഞ്ഞപ്പോള്‍ പിറന്നത് വൈകാരിക നിമിഷങ്ങള്‍. പിന്നീട് 1971 ഡിസംബര്‍ 2 ലെ പ്രഖ്യാപനവും ഏഴ് ഭരണാധികാരികളുടെ ചിത്രവും തെളിഞ്ഞു. പിന്നീടുളള ഓരോ നിമിഷവും യുഎഇ എന്ന രാജ്യത്തിന്റെ വിജയ യാത്രയുടേതായിരുന്നു.
യു എ ഇ പൗരപ്രമുഖന്‍ ഹിസ് എക്‌സലന്‍സി അബ്ദുല്ല മുഹമ്മദ് അബ്ദുല്ല അലി അല്‍ കിന്ദിയായിരുന്നു ഉല്‍ഘാടകന്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശരീഫ് ഹുദവി അദ്ധ്യക്ഷത വഹിച്ചു. ‘നാംമും നമ്മുടെ നാടും സമീപ കാലത്തായി കൈവരിച്ച നേട്ടങ്ങള്‍ക്കും ഭൗതിക പുരോയാനങ്ങള്‍ക്കും ഈ നാടിനോടും ഇവിടുത്തെ ഭരണീയരോടും കടപ്പെട്ടിരിക്കുന്നുവെന്നും സ്വരാജ്യമെന്ന പോലെ ഈ നാടിനെയും യാതൊരുവിത അധികാര ഗര്‍വ്വുകളുമില്ലാത്ത ഇമാറാതിലെ ഭരണാധികളെ സ്‌നേഹിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നും സയ്യിദ് ജിഫ്രി തങ്ങള്‍ ഉല്‍ബോധിപ്പിച്ചു.
സാങ്കേതിക തികവും ഭരണനൈപുണ്യവും കൊണ്ട് രാജ്യത്തിന് മാതൃകയായ യുഎഇ, ഇനിയുളള ദിനങ്ങളും തങ്ങളുടേതാണെന്ന് ഉറപ്പിക്കുന്നു ഈ കൊച്ചുരാജ്യം. ഫുജൈറ അല്‍ഹൈല്‍ മീഡിയ പാര്‍ക്കിലെ മനോഹരമായ വേദിയിലായിരുന്നു പ്രൗഡ ഗംഭീരമായ പരിപാടി അരങ്ങേറിയത്. പരിപാടിയോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണിവരെ പ്രവര്‍ത്തക ക്യാമ്പും ഇശല്‍ വിരുന്നും വേദിയില്‍ നടന്നു.
എസ് കെ എസ് എസ് എഫ് നാഷണല്‍ പ്രസിഡണ്ട് സയ്യിദ് ശുഎൈബ് തങ്ങള്‍, അബ്ദുസ്സലാം ബാഖവി, അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, അബൂബക്കര്‍ സി കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അച്ചൂര്‍ ഫൈസി, ശാക്കിര്‍ ഹുദവി, സലീം മൗലവി, യൂസുഫ് ബാപ്പു, അഫ്‌സല്‍, മനാഫ് വാഫി സംബന്ധിച്ചു. പ്രമുഖ ഭാഷാ പണ്ഡിതന്‍ അലവിക്കുട്ടി ഹുദവി സ്റ്റേജ് ആംഗറിംഗ് നിര്‍വ്വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അബൂത്വാഹിര്‍ ദേശമംഗലം സ്വാഗതവും ഫുജൈറ എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സ്വാദിഖ് റഹ്മാനി നന്ദിയും പറഞ്ഞു.