ദുബായ് : യു എ ഇ- ഗോളിയടുക്ക നിവാസികളുടെ പ്രവാസി സംഗമവും ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും ഡിസംബര്‍ 3ശനിയാഴ്ച ഷാര്‍ജയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എം എസ് ഹമീദിന്റെ പവര്‍ ഹിറ്ററും എം എസ് അബ്ദുല്ലയുടെ ടിരാഡ് കിംഗ്‌സും അസനയുടെ ദേരാ ഫൈറ്റെര്‍സും ഖലീലിന്റെ ടീം ഇച്ചാസും പരസ്പരം കൊമ്പ് കോര്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കം വന്‍ വിജയമാക്കി മാറ്റുന്നതിന്ന് വേണ്ടി മാഹിന്‍, അജ്ജു, സക്കീര്‍, ഖലീല്‍, അഷ്റഫ്, നിസാം, ഇസ്തിഫാന്‍, സിദ്ദി, എന്നീ എട്ടംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി.
ദേരാ ഡിപ്ലോമറ്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗോളിയടുക്ക പ്രവാസി കൂടിയാലോചനയോഗത്തിന് ഇസ്തിഫാന്‍ സ്വാഗതം പറഞ്ഞു. അജ്ജു പി എം അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം സെക്രട്ടറി എം എസ് ഹമീദ് ഉദ്ഘാടനം ചെയ്തു.
എം എസ് അബ്ദുല്ല, അസ്‌ന, ഇബ്രാഹിം കല്ലായം, മൊയ്ദു മലങ്കര, സാഹു, ശാഫി കെയിലം, അദ്‌ള, കാദര്‍, റപ്പി, സറഫു, കരീം, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഷകീര്‍ എം എസ് നന്ദി പറഞ്ഞു