Monday, June 23, 2025

ഗോദ്‌സെ ബോര്‍ഡ് മൂന്നാം നാള്‍ പിഴുതു- തലയൂരി പഞ്ചായത്തും സര്‍ക്കാറും

Must Read

സൂപ്പി വാണിമേല്‍

മംഗളൂരു:ഉടുപ്പി ജില്ലയിലെ കാര്‍ക്കള ബൊള ഗ്രാമപഞ്ചായത്തില്‍ പണിത പുതിയ പാതക്ക് നാഥൂറാം വിനായക് ഗോദ്‌സെയുടെ പേരിട്ട് സ്ഥാപിച്ച ബോര്‍ഡ് മൂന്നാം നാള്‍ പൊലീസ് സാന്നിധ്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ പിഴുതു.ശനിയാഴ്ച വെച്ച ബോര്‍ഡ് തിങ്കളാഴ്ചയാണ് മാറ്റിയത്.യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കുകയും സമരം സംഘടിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണിത്.ബോര്‍ഡ് സ്ഥാപിച്ചതില്‍ പങ്കില്ലെന്ന് സര്‍ക്കാറും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

ബൊള പഞ്ചായത്തിലെ പാതക്ക് ഗോദ്‌സെയുടെ പേരിട്ട് സ്ഥാപിച്ച ബോര്‍ഡ് അധികൃതര്‍ പിഴുത് മാറ്റുന്നു


ബൊള പ്രദേശത്തെ പഡുഗിരിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാത.ഇതിന്റെ പണി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച അപരിചിതരായ ചിലര്‍ വന്ന് സ്ഥലപരിശോധന നടത്തിയതായി നാട്ടുകാര്‍ പറഞ്ഞു.പാതക്ക് നാമകരണം ചെയ്യുന്നതിന്റെ ഭാഗമാണ് പരിശോധന എന്നാണ് അവര്‍ അറിയിച്ചത്.ശനിയാഴ്ച രാവിലെ മഞ്ഞയില്‍ കറുപ്പ് കന്നട അക്ഷരത്തില്‍ ഗോദ്‌സെയുടെ പേരെഴുതിയ ഔദ്യോഗിക സ്വഭാവമുള്ള കോണ്‍ക്രീറ്റ് സൂചനാ ബോര്‍ഡാണ് പ്രത്യക്ഷപ്പെട്ടത്.
സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പഞ്ചായത്ത് അധികൃതരെ പ്രതിഷേധം അറിയിക്കുകയും ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് കാര്‍ക്കള താലൂക്ക് സെക്രട്ടറി യോഗിഷ് ഇന്ന പറഞ്ഞു.ഉടന്‍ പ്രതികരണം ഉണ്ടായില്ല.മഹാത്മാ ഗാന്ധിയുടെ ഘാതകന്റെ പേരില്‍ പാത അറിയപ്പെടുന്ന സ്ഥിതി തുടര്‍ന്നാല്‍ കനത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തില്‍ യുവാക്കള്‍ മുന്നറിയിപ്പ് നല്‍കിയതായി യോഗിഷ് പറഞ്ഞു.സമൂഹ മാധ്യമങ്ങള്‍ പ്രശ്‌നം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

ജനരോഷം ശക്തമായതോടെയാണ് അധികൃതര്‍ ബോര്‍ഡ് പിഴുത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

പാതക്ക് പേരിടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് പഞ്ചായത്ത് വികസന ഓഫീസര്‍ (സെക്രട്ടറി)രാജേന്ദ്ര പറഞ്ഞു.ഇതിന് ഭരണ സമിതി ചേരേണ്ടതുണ്ട്.

സര്‍ക്കാറിന് ബന്ധമില്ല-മന്ത്രി സുനില്‍ കുമാര്‍

മംഗളൂരു:ഉടുപ്പി ജില്ലയിലെ കാര്‍ക്കള ബൊള ഗ്രാമ പഞ്ചായത്ത് റോഡിന് നാഥൂറാം വിനായക് ഗോഡ്‌സെയുടെ പേരിട്ട സംഭവവും കര്‍ണാടക സര്‍ക്കാറുമായി ബന്ധമില്ലെന്ന് കാര്‍ക്കള എം.എല്‍.എയും ഊര്‍ജ്ജ മന്ത്രിയുമായ വി.സുനില്‍കുമാര്‍ പറഞ്ഞു.അന്വഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

താലൂക്ക് പഞ്ചായത്തിനോട് റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടു-ജില്ലാ പഞ്ചാ.സി.ഇ.ഒ

മംഗളൂരു:ബോള ഗ്രാമ പഞ്ചായത്തില്‍ പണിത റോഡിന് നാഥൂറാം വിനായക് ഗോഡ്‌സെയുടെ നാമം നല്‍കിയ സംഭവത്തില്‍ കാര്‍ക്കള താലൂക്ക് പഞ്ചായത്ത് അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഉടുപ്പി ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.പ്രസന്ന പറഞ്ഞു.കാര്‍ക്കള ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് റോഡ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img