കോഴിക്കോട്:കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് ജയം. കരുത്തരായ ശ്രീനിധി ഡെക്കാനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം കീഴടക്കിയത്. ഇതോടെ ഗോകുലം മൂന്നാം സ്ഥാനത്തെത്തി. കളിയുടെ 49-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ സ്പാനിഷ് താരം ഇഗ്നേഷ്യസാണ് ആതിഥേയര്‍ക്കായി ലക്ഷ്യം കണ്ടത്. 50 പോയന്റുമായി റൗണ്ട് ക്ലാസ്സ് പഞ്ചാബ് നേരത്തെ തന്നെ ഐ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു.