കോഴിക്കോട്: ഫാറൂഖ് കോളേജ് 84 -86 ബാച്ച് പ്രീഡിഗ്രി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ഗുല്‍മോഹര്‍ 86 ‘ തയ്യാറാക്കിയ ഗുല്‍മോഹര്‍ ഡയറക്ടറിയുടെ പ്രകാശനവും വെബ് പോര്‍ട്ടലിന്റെ ഉത്ഘാടനവും ഹോട്ടല്‍ മലബാര്‍ ഗേറ്റില്‍ നടന്നു .
35 വര്‍ഷം മുന്‍പ് ഫാറൂഖ് കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകളും ബയോഡാറ്റയും ഉള്‍പ്പെടുത്തിയ പുസ്തകം ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ :കെ.എം.നസീര്‍ പ്രകാശനം ചെയ്തു .തലശ്ശേരി അഡീഷണല്‍ ജില്ലാ ജഡ്ജ് മൃദുല എ .വി ആദ്യ പതിപ്പ് ഏറ്റുവാങ്ങി .
വെബ് പോര്‍ട്ടലിന്റെ ഉത്ഘാടനം ‘ഫോസ’ പ്രസിഡന്റ് കെ .കുഞ്ഞലവി നിര്‍വഹിച്ചു .എം .ജസീമ റാഫി അധ്യക്ഷത വഹിച്ചു .ഡയറക്ടറിയെ കുറിച്ച് കെ .ഫൗലാദ് , വെബ് പോര്‍ട്ടലിനെ കുറിച്ച് മന്‍സൂര്‍ പയനിങ്ങല്‍ എന്നിവര്‍ വിശദീകരിച്ചു .ഫാറൂഖ് കോളജ് മുന്‍ അധ്യാപകന് മുജീബ്, രാജേഷ് ചെമ്മിണിക്കര എന്നിവര്‍ സംസാരിച്ചു .സക്കീര്‍ ഹുസ്സയിന് സ്വാഗതവും അഷ്റഫ് കാവില്‍ നന്ദിയും പറഞ്ഞു .