Saturday, June 21, 2025

ഗുരുവായൂരില്‍ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ കൊമ്പന്‍ വീണ്ടും ഇടഞ്ഞു

Must Read

ഗുരുവായൂര്‍: ഗുരുവായൂരില്‍ വീണ്ടും ആനയിടഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ കോട്ടയില്‍ വെച്ചാണ് ദാമോദര്‍ദാസ് എന്ന ആന ഇടഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ല. കഴിഞ്ഞമാസവും ഈ ആന തെക്കേ നടയില്‍വെച്ച് ഇടഞ്ഞിരുന്നു.

വെള്ളിയാഴ്ച ഗുരുവായൂര്‍ കേശവന്റെ ഓര്‍മദിവസവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം ആനകളെ ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു. ഈ ആനകളെ തിരിച്ച് ആനക്കോട്ടയിലേക്ക് കൊണ്ടുപോവുന്നതിനിടയിലാണ് പടിഞ്ഞാറേ കോട്ടയില്‍ വെച്ച് ദാമോദര്‍ ദാസ് ഇടഞ്ഞത്. ഗുരുവായൂര്‍ ഏകാദശി അടുത്ത സമയമായതിനാല്‍ നിരവധിയാളുകള്‍ ഗുരുവായൂരെത്തിയിരുന്നു. കൂടെയുണ്ടായിരുന്ന പാപ്പാന്‍മാരും മറ്റ് പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

നവംബര്‍ പത്തിന് തെക്കേ നടയില്‍ വെച്ച് ഇതേ ആന ഇടഞ്ഞിരുന്നു. അന്ന് പാപ്പാനെ കാലില്‍ തൂക്കിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സമീപത്ത് വിവാഹ ഫോട്ടോഷൂട്ടിനിടെ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത് പിന്നീട് വൈറലായിരുന്നു.
ഇടഞ്ഞതിനു ശേഷവും കോഴിക്കോട് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ ദാമോദര്‍ദാസിനെ എഴുന്നള്ളിച്ചിരുന്നു. ആനയ്ക്ക് മദപ്പാടിന്റെ കാലമല്ലെന്നും കൂടുതല്‍ ശുശ്രൂഷ ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു അധികൃതര്‍. എന്നാല്‍ ഇന്ന് വീണ്ടും ആനയിടഞ്ഞതോടെ കൂടുതല്‍ നടപടികളുണ്ടായേക്കുമെന്നാണ്സൂചന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img