മൂന്നാര്‍ : മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജു.എസ് എസ് ഉം പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ദേവികുളം ഗുണ്ടുമല എസ്റ്റേറ്റില്‍ നിന്നും മാരക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 57 ഒപ്പിയം പോപ്പി ചെടികള്‍ കണ്ടെടുത്ത് കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സൈജുമോന്‍ ജേക്കബ്, ജയല്‍ പി.ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുള്‍ ലത്തീഫ് സി.എം , മനീഷ് മോന് സി.കെ, ഡ്രൈവര്‍ അനില്‍ കുമാര്‍ കെ പി എന്നിവരും ഉണ്ടായിരുന്നു.