കോഴിക്കോട് :രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തിന്റെ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ‘ഗാന്ധി പ്രശ്‌നോത്തരി’ എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തിന്റെ സമ്മാനവിതരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ഗാന്ധി സ്മാരക നിധിയും ബാലുശ്ശേരി സര്‍വ്വോദയം ട്രസ്റ്റും ചേര്‍ന്നാണ് ജനുവരി 26 ന് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്.
യു.പി വിഭാഗം മത്സരത്തില്‍ കുറുന്തൊടി യു.പി.എസ്സിലെ ഭഗത് തെക്കേടത്ത് ഒന്നാം സമ്മാനവും ഉള്ള്യേരി എ.യു.പി.എസ്സിലെ ഗൗതം എസ് നാരായണ്‍ രണ്ടാം സമ്മാനവും നേടി. കൊയിലാണ്ടി പുളിയന്‍ഞ്ചേരി യു.പി സ്‌കൂളിലെ എസ്.ആര്‍ ഇഷാനികയ്ക്കാണ് മൂന്നാം സമ്മാനം. പാര്‍വണ പ്രശാന്ത്, വേദിക സി.കെ, നിവേദ്യ സി.കെ, അര്‍ച്ചന ആര്‍.വി, മിത്ര കിനാത്തില്‍, അമന്‍ ഫയാസ്.കെ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
എല്‍ പി വിഭാഗം പ്രശ്‌നോത്തരി മത്സരത്തില്‍ തുരുത്യാട് എ.എല്‍.പി.എസ്സിലെ ഹന മഹറിന്‍ ഒന്നാം സമ്മാനം നേടി. ആവിലോറ എം.എം.എ.യു പി.സ്‌കൂളിലെ സ്‌നിഗ്ദ്ധ എ.പി രണ്ടാം സമ്മാനം നേടി. അത്തോളി ജി.എം.യു.പി.എസ്.വേളൂരിലെ ജോതിക-എസ്.ആര്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. സ്വാതി. പി, സിയോന-വി, ആത്മിക, റിഥുന്‍ എസ്, ചന്ദ്ര ലക്ഷ്മി, സര്‍വാഗ്- ബി.എസ് എന്നീ വിദ്യാര്‍ഥികള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
ഹൈസ്‌കൂള്‍ വിഭാഗം പ്രശ്‌നോത്തരി മത്സരത്തില്‍ കൊളത്തൂര്‍ ജി.എം.ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി നിവേദ് വി.എസ് ഒന്നാം സമ്മാനവും മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യഥുനന്ദ് ആര്‍.പി രണ്ടാം സമ്മാനവും കരസ്ഥമാക്കി. ചക്കാലക്കല്‍ എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി ദിയ ഫാത്തിമ മൂന്നാം സമ്മാനം നേടി. പൂജ -സി.കെ, ശ്രീശൃത, അര്‍പ്പിത് എച്ച്, നിഹാരിത എസ്, അമന്‍ വിനോദ്, ഫൈസാന്‍ ആശിഖ് എന്നീ വിദ്യാര്‍ത്ഥികള്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
ബാലുശ്ശേരി ഗാന്ധി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ സര്‍വ്വോദയം ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി മനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റിട്ട.ഡി ഇ ഒ എം.രഘുനാഥ്, ഗാന്ധി സ്മാരക നിധി സെക്രട്ടറി ബാലന്‍ മാസ്റ്റര്‍, സര്‍വ്വോദയം ട്രസ്റ്റ് കണ്‍വീനര്‍ ഭരതന്‍ പൂത്തൂര്‍വട്ടം, മനോജ് കുന്നോത്ത്, കെ.പി ബാലന്‍, രവീന്ദ്രന്‍, ടി.എ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.