Thursday, June 19, 2025

ഗാന്ധിജയന്തി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രചന മത്സരങ്ങള്‍ എട്ടിന്

Must Read

കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രചന മത്സരങ്ങള്‍ ഒക്ടോബര്‍ എട്ടിന് ശനിയാഴ്ച്ച നടത്തും. സിവില്‍ സ്റ്റേഷനിലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. മത്സരാര്‍ത്ഥികള്‍ എട്ടാം തീയതി ശനിയാഴ്ച്ച രാവിലെ 9.30 ന് എത്തിച്ചേരേണ്ടതാണ്.

മലയാളം ഉപന്യാസ രചന, മലയാള കവിതാ രചന, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. രചനാ മത്സരങ്ങള്‍ക്കുള്ള പേപ്പറുകള്‍ ലഭ്യമാക്കുന്നതാണ്. ചിത്രരചനയ്ക്കുള്ള ചായങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ചിത്രരചന മത്സരത്തിനായി യു.പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രയോണ്‍സും ഓയില്‍ പേസല്‍സും ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാട്ടര്‍ കളര്‍ ചായങ്ങളും അനുവദിക്കുന്നതാണ്. മറ്റ് തരം ചായങ്ങള്‍ അനുവദിക്കുന്നതല്ല.

മത്സരത്തിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ക്കും നേരിട്ട് വരാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ബയോഡാറ്റ, സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം, സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൊണ്ടുവരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495-2370225.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img