കോഴിക്കോട് ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിക്കെതിരായ തീവ്രയജ്ഞ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10
മണിക്ക് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും.
നടക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബലൂണുകള്‍ പറത്തും . ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.