Monday, June 30, 2025

ഗവര്‍ണറെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം: ആരിഫ് മുഹമ്മദ് ഖാന്‍ ബി.ജെ.പി പ്രതിനിധിയുടെ ഒഴിവ് നികത്തുന്നു

Must Read

തിരുവന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തില്‍ ബിജെപിക്ക് പ്രതിനിധിയില്ലാത്തത് നികത്താനാണ് ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഗവര്‍ണര്‍ പദവിയിലൂടെ ശ്രമിക്കുന്നതെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെ ആരോപിച്ചു.ഇതിനായി രാജ്ഭവനെയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
ഭരണഘടനാപരമായ പദവിയാണെങ്കിലും അതിന് ഏറെ പരിമിതികളുണ്ടെന്ന് മനസിലാക്കാതെ സര്‍ക്കാരിനെ വടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അദ്ദേഹം യഥാസമയം ഒപ്പിടാത്തത് മൂലം 11 ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. ഭരണനിര്‍വഹണം തടസ്സപ്പെടുത്താനുളള ശ്രമമാണ് ഇതിലൂടെ അദ്ദേഹം ചെയ്തത്. ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് പല ഓര്‍ഡിനന്‍സുകളും പുറപ്പെടുവിച്ചിട്ടുളളത്.
അനാവശ്യ പിടിവാശിമൂലം പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. നികൃഷ്ട മാര്‍ഗം സ്വീകരിച്ച് വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്ന് പകലുപോലെ വ്യക്തമാണ്. ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍ കൂടി ശരിയാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ജനയുഗം പറയുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img