തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. താന്‍ പറയുന്നതിനപ്പുറം ആരും സംസാരിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗവര്‍ണര്‍ ചുമതല നിര്‍വഹിക്കേണ്ടത് ജനാധിപത്യപരമായും ഭരണഘടന അനുസരിച്ചുമാണ്. അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത് ഇതിന് വിരുദ്ധമാണ്.
ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുകയും അതിനെ വെല്ലുവിളിക്കുകയും അതുവഴി പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുകയാണ് ഗവര്‍ണര്‍. എത്ര പ്രകോപിപ്പിച്ചാലും സിപിഎം അതിന് വഴങ്ങില്ല. അവസാനവാക്ക് ജനങ്ങളുടേതാണ്. അതുകൊണ്ടാണ് ജനങ്ങളെ അണിനിരത്തുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.