കോഴിക്കോട് : ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പുതിയ കവിതാസമാഹാരമായ ‘ ലോക് ഡൗണ്‍ കവിതകള്‍’ എം.ടി വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു. മിസോറാം ഗവര്‍ണറായിരുന്ന സമയത്ത് എഴുതിയ 25 കവിതകളടങ്ങിയ പുസ്തകമാണ ലോക് ഡൗണ്‍ കവിതകള്‍. ഔറംഗ സീബിന്റെ കാലത്ത് പിതാവ് ഷാജഹാനെ തടവിലാക്കി ശില്പികളുടെ വിരലുകള്‍ അറുത്തു മാറ്റിയ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആദ്യ ദീര്‍ഘകവിതയായ ‘ആ വിരലുകള്‍ മറന്നോ’ എന്നത് . മിസോറാമിന്റെ പ്രകൃതി ഭംഗിയും ലോക് ഡൗണ്‍ കാലത്തിന്റെ ദൈന്യതയാര്‍ന്ന ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് മറ്റ് കവികള്‍ .
കോഴിക്കോട് എം.പി എം.കെ.രാഘവന്‍ എം.പി പുസ്തകം ഏറ്റുവാങ്ങിയത്. തൃശൂര്‍ കറന്റ് ബുക്സാണ് പുസ്തകപ്രസാധകര്‍. കറന്റ് ബുക്സ് എം.ഡി. പെപ്പിന്‍ തോമസ്, ഗുരുവായൂരപ്പന്‍ കോളജ് മലയാളവിഭാഗം മേധാവി ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു. എം.ടി യുടെ കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പ്രകാശനം.
ഫോട്ടോ-ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ പുതിയ കവിതാസമാഹാരമായ ലോക്ഡൗണ്‍ കവിതകള്‍ എം.ടി വാസുദേവന്‍ നായര്‍ എം.കെ രാഘവന്‍ എം.പിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ശ്രീധരന്‍പിള്ള, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കറന്റ് ബുക്സ് എം.ഡി പെപ്പിന്‍ തോമസ് സമീപം.