Saturday, June 21, 2025

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി: ഇ പി ജയരാജന്‍

Must Read

കണ്ണൂര്‍: ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തിയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പാകതയെത്തിയ ഒരു ഭരണകര്‍ത്താവിന്റെ ഒരു പക്വതയും അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ കണ്ടില്ല. അദ്ദേഹത്തിന് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ടാകും. ആര്‍.എസ്.എസിനെ തൃപ്തിപ്പെടുത്തി എന്തെങ്കിലൂം സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്ന് തോന്നുന്നു. പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള പാകതയോ അദ്ദേഹത്തിന് ഇല്ല. അദ്ദേഹം വികാര ജീവിയായി പ്രക്ഷുബ്ദനായി എന്തൊക്കെയോ വിളിച്ചുപറയുന്നു. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ പുതുതായി ഒന്നുമില്ല. അദ്ദേഹം ആക്ഷേപിക്കുന്നത് 90 വയസ്സുകഴിഞ്ഞ ചരിത്ര പണ്ഡിതനായ ഇര്‍ഫാന്‍ ഹബീബിനെയാണ്. ലോക പ്രശസ്ത ചരിത്ര പണ്ഡിതനെയാണ് തെരുവു ഗുണ്ട എന്ന് വിളിച്ചതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

എന്താണ് ഗവര്‍ണര്‍ക്ക് സംഭവിച്ചതെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. താന്‍ ആര്‍.എസ്.എസുകാരാനാണെന്നും 1985 മുതല്‍ ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. ആര്‍.എസ്.എസുകാരനായ ആള്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. അപക്വമായ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് നടത്തുന്ന പ്രസ്താവനകള്‍ ഈ പദവിക്ക് യോഗ്യനല്ലെന്ന് തെളിയിച്ചു. കേരളം പോലുള്ള വിദ്യാ സമ്പന്നരായ ഒരു നാടിന്റെ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്ന് തെളിയിച്ചു. അദ്ദേഹത്തിന് മാനസികമായി എന്തു സംഭവിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. അദ്ദേഹം രാജിവച്ച് പോകുന്നതാണ് ഉചിതമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img