Wednesday, June 18, 2025

ഗവര്‍ണര്‍ക്കെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി

Must Read

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ ഹൈക്കോടതി തള്ളി. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി ഇല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
ഗവര്‍ണരുടെ നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ കോടതികള്‍ക്കാവില്ല. അത് നിയമനിര്‍മ്മാണ സഭകളുടെ ജോലിയാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ പി.വി.ജിതേഷ് ആണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും എതിരാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ഗവര്‍ണറുടെ നടപടി ഏകാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണെ്ന്നും ഭരണഘടനാ നിര്‍മാണസഭയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img