Saturday, June 21, 2025

ഖാദര്‍ ബങ്കര അന്തരിച്ചു

Must Read

കാസര്‍കോട്: മുസ്ലീം ലീഗ് നേതാവും കാസര്‍കോട് നഗരസഭ മുന്‍ വികസന-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മൂസ മന്‍സിലിലെ അബ്ദുല്‍ ഖാദര്‍ ബങ്കര (67) നിര്യാതനായി. അസുഖബാധിതനായി ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.

നഗരസഭയില്‍ ബങ്കരക്കുന്ന്, പള്ളം വാര്‍ഡുകളെ പ്രതിനിധീകരിച്ച് മൂന്ന് തവണ കൗണ്‍സില്‍ അംഗമായി. രണ്ട് തവണ വികസന-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജോ. സെക്രട്ടറി, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട്, ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

നെല്ലിക്കുന്ന് ഗേള്‍സ് എച്ച്.എസ്.എസ് പി.ടി.എ കമ്മിറ്റി പ്രസിഡണ്ട്, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍, നെല്ലിക്കുന്ന് മുഹ്യയുദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി, ബങ്കരക്കുന്ന് രിഫായിയ മസ്ജിദ്-മദ്രസ കമ്മിറ്റി ഭാരവാഹിത്വം എന്നിവ വഹിച്ചു. പരേതരായ മൂസ കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന മൊഗ്രാല്‍.

മക്കള്‍: സാജിദ, ഷംസീദ, സഫരിയ, ഷംന, സഹല. മരുമക്കള്‍: നിസാര്‍ നെല്ലിക്കുന്ന് (ദുബൈ), ഷബീര്‍ മൊഗ്രാല്‍പുത്തൂര്‍, ഖലീല്‍ ആദൂര്‍, സമീര്‍ ചട്ടഞ്ചാല്‍ (ദുബൈ), നദീര്‍ തളങ്കര (ഖത്തര്‍). സഹോദരങ്ങള്‍: സുബൈദ, ഫാത്തിമ, ഖൈറുന്നിസ. പരേതരായ മുഹമ്മദ് കുഞ്ഞിമൂസ, സുഹറാബി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img