Thursday, June 19, 2025

കർഷക സമരത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളോടും പ്രധാന മന്ത്രി മാപ്പു പറയണം: നസീർ വളയം

Must Read


നാദാപുരം: മഞ്ഞും മഴയും കൊവിഡും അവഗണിച്ച്‌ ഒരു വർഷമായി ദൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കു മുമ്പില്‍ മോദി സർക്കാറിനു വഴങ്ങേണ്ടി വന്നത്, ജനാധിപത്യത്തിന്റെ ചരിത്രത്തിലെ അതി മഹത്തായ വിജയമാണെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം വ്യക്തമാക്കി. കർഷകരോട് മാപ്പപേക്ഷിച്ച പ്രധാന മന്ത്രി പക്ഷെ, ഈ സമര ഭൂമിയിൽ മരിച്ചു വീണ എഴുന്നൂറോളം കർഷകരുടെ പേരിൽ അവരുടെ കുടുംബങ്ങളോടു കൂടി മാപ്പു പറയേണ്ടതായിരുന്നുവെന്നും നസീർ വളയം അഭിപ്രായപ്പെട്ടു. ലോക ശ്രദ്ധയാകർഷിച്ച ഡൽഹി കർഷക സമരത്തെ വിജയിപ്പിച്ച സമരനേതാക്കൾക്ക് അഭിവാദ്യമർപ്പിച്ചു നടത്തിയ ആഹ്ലാദ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. വി. മൊയ്‌തീൻ ഹാജി, അബ്ദുല്ല വല്ലംകണ്ടത്തിൽ, മമ്മു പൊയിൽകുനി, സി. കെ. മഹ്മൂദ് ഹാജി, അഹമദ് കുട്ടി മൂളിവയൽ, ടി. എ. സലാം, എ. പി നസീർ വളയം ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img