മംഗളൂരു: കർണാടകയിൽ തിങ്കളാഴ്ചയോടെ കൊവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവ്.രാത്രികാല കർഫ്യൂ ഉണ്ടാവില്ല.ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ശേഷിയുടെ പകുതി നിയന്ത്രണം ഒഴിവാക്കി.
വിദ്യാലയങ്ങളിൽ ഒന്ന് മുതൽ ഒമ്പതു വരെ ക്ലാസുകളും തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും.ഏതെങ്കിലും ക്ലാസിൽ ടെസ്റ്റ് പോസിറ്റീവ് നിരക്ക് കൂടിയാൽ ആ ക്ലാസിന് മാത്രം അവധി നൽകും.സ്കൂൾ മൊത്തം അടക്കില്ല.സർക്കാർ ഓഫീസുകൾ പൂർണ ഹാജറിലാണ് പ്രവർത്തിക്കുക.
ഓഡിറ്റോറിയങ്ങൾക്ക് പുറത്ത് നടക്കുന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 200ൽ നിന്ന് 300 ആയി.ഓഡിറ്റോറിയത്തിൽ 200 നിബന്ധന തുടരും.