ഷാര്‍ജ: ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ നഗരിയില്‍ ഇടക്കിടെ ഒരു വൃക്ഷ മുത്തശ്ശന്‍ കടന്നു വരും. കാണുന്നവരിലെല്ലാം അമ്പരപ്പ് നിറച്ച് മനുഷ്യരെ പോലെ ചുവടുവെക്കുന്ന വൃക്ഷത്തെ കാണുന്ന മാത്രയില്‍ കുട്ടിക്കൂട്ടങ്ങള്‍ ഓടിയെത്തി ഹസ്തദാനം നടത്തും.
ഇലകളുടെ മേലാപ്പ് കൊണ്ട് തലയെടുപ്പുള്ള ശാഖകളുള്ള, തലയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷം യഥാര്‍ഥ്യത്തില്‍ ഒരു സൂചകമാണ്. പ്രകൃതിയും ജീവജാലങ്ങളും നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെ താങ്ങി നിര്‍ത്തുന്നവെന്ന് ഓര്‍മപെടുത്തുക കൂടിയാണ് ഈ വൃക്ഷമുത്തശ്ശന്‍
.
നാം അധിവസിക്കുന്ന ഭൂമി ഗ്രഹത്തിന്റെയും ഭാവിയിലേക്കുള്ള പ്രാധാന്യത്തിന്റെയും അവബോധം വളര്‍ത്തുന്നതിനായി, മനുഷ്യനെ പോലെ നടക്കുന്ന മരങ്ങള്‍ കുട്ടികളില്‍ പ്രകൃതിയോടും പരിസ്ഥിതിയോടും സഹാനുഭൂതിയും ആദരവും പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയാണ്.