Sunday, June 22, 2025

ക്വട്ടേഷന്‍ വാങ്ങി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ശ്രമിച്ച കേസ്:മുഖ്യപ്രതി പിടിയില്‍

Must Read

പിടിയിലായത് നിരവധി ലഹരി കടത്ത് ക്രിമിനല്‍ കേസിലെ പ്രതി

കോഴിക്കോട്: കക്കോടിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടു പോയ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയില്‍ ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (31വയസ്സ്) നെയാണ് കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 11ന് കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലത്തെ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു പേര്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദ്ധിച്ച് എടവണ്ണ പാറയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

തുടര്‍ന്ന് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുക യും ചെയ്തു.തുടര്‍ന്ന് ഇന്നോവ കാര്‍ കണ്ടെത്തു കയും വാഹനം വാടകയ്ക്ക് ടൂറിനായി വാടകക്ക് കൊടുത്ത താണെന്നും പറഞ്ഞു.ഇന്നോവ വാടകക്ക് എടുത്ത സംഘത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

പിന്നീട് പ്രതികളായ കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ഷബീറിനെയും പിടികൂടുകയും മറ്റ് രണ്ട് പേരെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു.ഇവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ഒരാള്‍ വിദേശത്തേക്ക് കടക്കുകയും ഷാഹുല്‍ ഒളിവില്‍ കഴിയുകയുമായിരുന്നു.കഴിഞ്ഞ ദിവസം ഷാഹുല്‍ രാമനാട്ടുക്കര ഭാഗത്ത് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയപ്പോള്‍ സുഹൃത്തും നിരവധി മോഷണ ലഹരിമരുന്ന് കേസിലെ പ്രതിയായ നു ബിന്‍ അശോകിനൊപ്പം രഹസ്യ സങ്കേതത്തില്‍ ഒളിച്ചിരുന്ന് ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മറ്റൊരു ലഹരി മാഫിയ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ മുഖത്ത് ബ്ലേഡ് കൊണ്ട് ഉണ്ടായ മാരകമായ മുറിവും ഉണ്ടായിരുന്നു.വൈദ്യ പരിശോധനയില്‍ നാലുതുന്നികെട്ടുകളും വേണ്ടിവന്നു.ഇവരുടെ പരാതിയില്‍ ആക്രമിച്ച സംഘത്തെ പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. നു ബിന്‍ അശോകിനെ ഫറോക്ക് പോലീസില്‍ ഏല്‍പ്പിച്ചു.ഇയാള്‍ക്ക് നിരവധി വാറണ്ട് നിലവിലുണ്ട്.ഇയാളും പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചു നടക്കുകയായിരുന്നു.

ഷാഹുലിനെ ചോദ്യം ചെയ്തതില്‍ നിന്നും തന്റെ സുഹൃത്തിന്റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ക്വട്ടേഷന്‍ എന്നും.ക്വട്ടേഷന്‍ ലഭിച്ച ശേഷം ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റു ആളുകള്‍ ഉള്ളതിനാല്‍ പരാജയപ്പെടുകയായിരുന്നെന്നും പോലീസിനോട് പറഞ്ഞു.

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി,അര്‍ജുന്‍ എ.കെ, രാകേഷ് ചൈതന്യം, ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സജി.എം,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ് നന്മണ്ട,ശ്രീരാഗ് എസ് എന്നിവരായിരുന്നു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img