Friday, June 20, 2025

കോഴിക്കോട്‌ കോവിഡ് പോസിറ്റീവായി 2,469 പേര്‍; 4,915 പേര്‍ക്ക് രോഗമുക്തി

Must Read

ജില്ലയില്‍ ഇന്ന് 2,469 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,392 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 34 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 31 പേര്‍ക്കും12 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 8,012 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,915 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 26,639 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 38,279 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,186 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 345
സ്വകാര്യ ആശുപത്രികള്‍ – 681
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ -32
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 45
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 23,060.
ജില്ലയിലെ കോവിഡ് ആശുപത്രികളിൽ 1,153 കിടക്കകൾ ഒഴിവ്

ജില്ലയിലെ 60 കോവിഡ് ആശുപത്രികളിൽ 2,091 കിടക്കകളിൽ 1,153 എണ്ണം ഒഴിവുണ്ട്. 104 ഐ.സി.യു കിടക്കകളും 83 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 489 കിടക്കകളും ഒഴിവുണ്ട്. 11 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 181 കിടക്കകൾ, 24 ഐ.സി.യു, 38 വെന്റിലേറ്റർ, 192 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒരു സി.എഫ്.എൽ.ടി.സിയിൽ 50 കിടക്കകളിൽ ഏഴെണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിലായി 368 എണ്ണം ഒഴിവുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img