Wednesday, June 18, 2025

കോവിഡിന്റെ ബി.എ 4,ബി.എ 5 വകഭേദങ്ങളെ കരുതിയിരിക്കണം: ലോകാരോഗ്യസംഘടന

Must Read

ന്യൂഡല്‍ഹി: നിലവിലുള്ള വാക്‌സിനുകളെ ശക്തമായി മറികടക്കാന്‍ പ്രാപ്തിയുള്ളതാണ് കോവിഡിന്റെ ബി.എ4,ബി.എ 5 വകഭേദങ്ങളെന്ന് ലോകാരോഗ്യ സംഘടന.വാകസിന്‍ എടുത്തവരെ അപേക്ഷിച്ച് എടുക്കാത്തവരില്‍ ഈ വകഭേദങ്ങള്‍ ബാധിച്ചാല്‍ രോഗം പടരുന്നതില്‍ അഞ്ചു ശതമാനവും ആശുപത്രി ചികിത്സ വേണ്ടിവരുന്നതില്‍ 7.5% വും മരണപ്പെടാനുള്ള സാധ്യതയില്‍ 14 മുതല്‍ 15 ശതമാനവും വര്‍ധനയുണ്ടാകുമെന്ന് അമേരിക്കയിലെ മയോ ക്ലിനിക് വാക്‌സിന്‍ ഗവേഷണ കേന്ദ്രമേധാവി ഗ്രിഗറി പോളണ്ട് പറഞ്ഞു.

അമേരിക്കയില്‍ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചതില്‍ 65%വും ബി.എ 5 വൈറസ് കാരണമാണെന്ന് യു.എസ് സെന്റര്‍ ഓഫ് ഡിസീസ് ആന്‍ഡ് കണ്‍ട്രോള്‍ അറിയിച്ചു. അതീവവ്യാപനശേഷിയുള്ള ബി.എ4,ബി.എ5 വകഭേദങ്ങള്‍ ഏപ്രിലില്‍ ദക്ഷിണ ആഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്.ബി.എ 2വകഭേദത്തില്‍ നിന്നും പരിണമിച്ചിരിക്കുന്ന അതീവവ്യാപനശേഷിയുള്ള ഈ വൈറസ് വകഭേദങ്ങളെ കരുതിയിരിക്കണമെന്ന് ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img