Thursday, June 19, 2025

കോഴിമുട്ട കള്ളന്‍മാര്‍ പിടിയില്‍

Must Read

കോഴിക്കോട് :തമിഴ്‌നാട്ടില്‍ നിന്നും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ മൊത്ത ക്കച്ചവടത്തിന് കൊണ്ടുവന്ന 75000 രൂപ വിലവരുന്ന 15000 ത്തോളം കോഴി മുട്ടകളും ,ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും കളവ് ചെയ്ത കേസിലെ പ്രതികളായ വെസ്റ്റ്ഹില്‍ തെക്കേ കോയിക്കല്‍ ഹൗസ പീറ്റര്‍ സൈമണ്‍ എന്ന സനു (42)
മങ്ങോട്ട് വയല്‍ ഇല്ലത്ത് കിഴക്കയില്‍ മീത്തല്‍ അര്‍ജ്ജുന്‍ കെ.വി. (32)എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

രാവിലെ പുലര്‍ച്ചെ മാര്‍ക്കറ്റില്‍ എത്തിക്കേണ്ട കോഴിമുട്ടകളുമായി അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് നഗരത്തില്‍ ഗുഡ്‌സ് ഓട്ടോയില്‍ എത്തിയ ഡ്രവര്‍ വാഹനം വെസ്റ്റ്ഹില്‍ ഭാഗത്ത് റോഡരുകില്‍ നിര്‍ത്തിയ ശേഷം കുറച്ച് ദൂരം മാറി വിശ്രമിക്കുന്ന വേളയില്‍ മറ്റൊരു പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ വന്ന പ്രതികള്‍ മുട്ടകള്‍ ഗുഡ്‌സ് ഓട്ടോറിക്ഷ സഹിതം ആള്‍പാര്‍പ്പില്ലാത്ത വിജനമായ സ്ഥലങ്ങളില്‍ കൊണ്ട് പോയി ഗുഡ്‌സ് വണ്ടിയില്‍ നിന്നും മുട്ടകള്‍ പല സമയങ്ങളിലായി പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ കയറ്റി കോഴിക്കോട് നഗരത്തില്‍ തന്നെയുള്ള വലിയ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലുമായി ചുരുങ്ങിയ വിലക്ക് മുട്ടകള്‍ വില്‍ക്കുകയായിരുന്നു.

മൊബൈല്‍ ഫോണുകളും മറ്റും ഉപയോഗിക്കാതെ വളരെ ആസൂത്രിതമായി കളവുകള്‍ നടപ്പിലാക്കിയ പ്രതികളെ നിരവധി സി സി ടി വി കള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെയും, സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. കളവ് ചെയ്ത ഗുഡ്‌സ് ഓട്ടോറിക്ഷയും, മുട്ടകള്‍ വില്‍പന നടത്തിയ ഷോപ്പുകളും, മുട്ടകളുടെ ട്രേയും കണ്ടെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്.ഇതിലെ പ്രതിയായ പീറ്റര്‍ സൈമണ്‍ മുന്‍പും മോഷണ കേസില്‍ പ്രതിയായ ആളാണ്.പ്രതികള്‍ സമാനമായ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കൈലാസ് നാഥ് എസ്.ബി., കിരണ്‍ ശശിധര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത് , രാമകൃഷ്ണന്‍ കെ.എ, എം.കെ.സജീവന്‍, ഹരീഷ് കുമാര്‍.സി., ലെനീഷ് പി.എം. എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img