Thursday, June 19, 2025

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നവീകരിച്ച വാര്‍ഡ് ഉദ്ഘാടനം ചെയ്തു

Must Read

കോഴിക്കോട് : മെഡിക്കല്‍ കോളജിനെ കൂടുതല്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്ന നിലയിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗത്തില്‍ നവീകരിച്ച ഏഴാം വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് ആരോഗ്യ മന്ത്രിയുമായി സംസാരിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണവും നവീകരണവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നുള്ള നിര്‍ദ്ദേശം കെട്ടിട വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വികസനങ്ങള്‍ സാധ്യമാകുന്നതോടെ ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് വാര്‍ഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. വാര്‍ഡില്‍ 27 കിടക്കകളും അഞ്ച് ഐ.സി.യു കിടക്കകളുമുണ്ട്. ഡ്യൂട്ടി റൂമുകള്‍, മെഡിസിന്‍ ബിരുദ -ബിരുദാനന്തര വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനമുറി,രോഗീപരിചരണത്തിന് പ്രത്യേകമായി ക്യൂബിക്കള്‍, ഡിഫിബലറേറ്റര്‍, ഷെല്‍ഫുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൈലുകളും വാള്‍ടൈലുകളും മാറ്റി. ശുചിമുറികളും നവീകരിച്ചു.

ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഇ.വി ഗോപി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി സജീത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img