Thursday, June 26, 2025

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; മൂന്ന് പേര്‍ പിടിയില്‍

Must Read

എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍, എം ഡി എം എ എസ്റ്റസി പില്‍ ,കഞ്ചാവ് എന്നിവ പോലീസ് കണ്ടെടുത്തു

കോഴിക്കോട് : കോഴിക്കോട് സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ പ്രത്യേക പരിശോധനയില്‍ പിടിയിലായത് വന്‍ ലഹരിമരുന്ന് സംഘം.പാലാഴി അത്താണിയിലെ സ്വകാര്യ അപാര്‍ട്‌മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടില്‍ മുഹമ്മദ് ഷാമില്‍ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫന്‍ഷാസ് (24), വയനാട് കപ്പംകൊല്ലി പതിയില്‍ വീട്ടില്‍ നൗഫല്‍ അലി (22), എന്നിവരെയാണ് എസ് ഐ ധനഞ്ജയദാസ് ടി വി യുടെ നേത്യത്ത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്ത്വത്തിലുള്ള ഡിസ്ടിക്റ്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫും ) ചേര്‍ന്ന് പിടികൂടി.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.അക്ബര്‍ ഐ.പി.എസ് ന്റെ നിര്‍ദേശപ്രകാരം ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് വരുന്നത് ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍, വാടക വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പനയും ഉപയോഗവും നടത്തുന്നുണ്ടെന്ന വിവരം ഡാന്‍സാഫിനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനയില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ലോഡ്ജില്‍ നിന്ന് അഞ്ച് ഗ്രാം എംഡി എം എ യുമായി അരിക്കോട് സ്വദേശിയായ യുവതിയും കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശിയും പിടിയിലായിരുന്നു .

ഡി സി പി എ ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാഴിയിലെ എം എല്‍ എ റോഡിലുള്ള ഒരു സ്വകാര്യ ഫ്‌ലാറ്റില്‍ പരിശോധന നടത്തവേ ഇവര്‍ താമസിച്ച റൂമില്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച മാരക സിന്ധറ്റിക്ക് മരുന്നുകളായ 31.30 ഗ്രാം എം ഡി എം എ . 450 മില്ലിഗ്രാം ,എസ് ഡി സ്റ്റാബ് (35 എണ്ണം ) ., 780 മില്ലിഗ്രാം എക്സ്റ്റസി പില്‍ 11.50 ഗ്രാം കഞ്ചാവ് . 3 മില്ലിഗ്രാം ഹാഷിഷ് ഓയില്‍ എനിവയും ലഹരി മരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒസി ബി പേപ്പര്‍ എന്നിവ പോലീസ് കണ്ടെടുത്തത്.

ഇതില്‍ .002 ഗ്രാം എല്‍.എസ്.ഡി യോ .5 ഗ്രാം എം.ഡി.എം.എ യോ കൈവശം സൂക്ഷിക്കുന്നത് 10 വര്‍ഷത്തോളം തടവ് ലഭിക്കാവുന്ന കുറ്റകൃത്യം ആണ്.ഒരു വട്ടം ഉപയോഗിച്ചാല്‍ പോലും ലഹരിക്ക് അടിമയാകുന്ന മാരക ലഹരി മരുന്നാണ് മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍ എന്നറിയപ്പെടുന്ന എം.ഡി.എം.എ, ഡി.ജെ പാര്‍ട്ടികളില്‍ അസാധാരണ ഉന്മേഷം ലഭിക്കുമെന്നതിനാല്‍ പാര്‍ട്ടി ഡ്രഗ്ഗ് ആയും ലൈംഗീക ഉത്തേജനവുമാണ് എം.ഡി.എം.എ എന്ന ഈ മാരക ലഹരിമരുന്നിന് യുവതി യുവാക്കള്‍ക്കിടയില്‍ ഇത്രയധികം പ്രചാരം ലഭിക്കാന്‍ കാരണം.

ഇവന്റ് മാനേജ്മെന്റ് ന്റെ മറവില്‍ ആണ് ഇവര്‍ ലഹരി കച്ചവടം നടത്തിയ ത് ഇവര്‍ ബി.ടെക് ബിരുദധാരികളാണ്. ഇവര്‍ക്ക് എവിടെ നിന്ന് മയക്കുമരുന്ന് വന്നും എന്നതിനെ കുറിച്ചു ആര്‍ക്കൊക്കെയാണ് ഇത് വില്‍പ്പന നടത്തുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തിയാലെ മനസിലാക്കാന്‍ സാധിക്കും എന്ന് പന്തീരാങ്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ഗണേഷ് കുമാര്‍ എന്‍ പറഞ്ഞു. തുടര്‍ അന്വേഷണം പന്തീരാങ്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്ടര്‍ ഏറ്റെടുത്തു.

സമൂഹത്തിന്റെ കൂട്ടായ സഹകരണതോട് കൂടി മാത്രമേ ലഹരിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു എന്നും ലഹരി മാഫിയകള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെക്കുന്നതിനാല്‍ തങ്ങളുടെ കുട്ടികള്‍ എവിടെയെല്ലാം പോകുന്നു എന്നും എന്ത് ചെയ്യുന്നു എന്നും ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്തം ആണെന്നും ലഹരിക്കെതിരെ കടുത്ത നടപടിയാണ് കോഴിക്കോട് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നതെന്നും ഫറോഖ് അസിസ്റ്റന്റെ കമ്മിഷണര്‍ എ എം സിദ്ധിഖ് പറഞ്ഞു.

കഴിഞ്ഞ മാസം ഡാന്‍സാഫിന്റെ നേതൃത്വത്തില്‍ വന്‍ ലഹരി മരുന്ന് വേട്ടയാണ് കോഴിക്കോട് സിറ്റിയില്‍ നടത്തിയത് ആറ് കേസുകളിലായി 300 ഗ്രാം എം ഡി എം എ യും , ഇരുപത് കിലോയോളം കഞ്ചാവും , 400 എണ്ണം എല്‍ എസ് ഡി സ്റ്റാബും, 200 റോളം എംഡിഎം എ പ്പില്‍ ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്.

കോഴിക്കോട് ഡാന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത് സീനിയര്‍.സി.പി.ഒ കെ. അഖിലേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ പ്രഭീഷ് ടി, ശ്രീജിത്ത്കുമാര്‍ പി സി പി ഒ മാരായ രഞ്ജിത്ത് എം, സനൂജ് എന്‍ , കിരണ്‍ പി കെ , ഹരീഷ് കുമാര്‍ ടി കെ , സുബിന്‍ വിഎം ഡ്രൈവര്‍ സി പി ഒ വിഷ്ണു തുടങ്ങിയവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img