കോഴിക്കോട് :സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി കോളേജ് വിദ്യാര്‍ത്ഥികളില്‍ എച്ച് ഐ വി എയ്ഡ്‌സ് ബോധവത്കരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ഉത്തരം 3.0’ എന്ന പേരില്‍ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കുതിരവട്ടത്തെ ജില്ലാ ടി.ബി കേന്ദ്രത്തിലെ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 22 ന് രാവിലെ 9.30നാണ് മത്സരം.
ജില്ലയിലെ റെഡ് റിബ്ബണ്‍ ക്ലബ് പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ , പോളിടെക്‌നിക് കോളേജുകള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍, എഞ്ചിനീയറിംഗ് കോളേജ്, മെഡിക്കല്‍ ആന്റ് പാരാമെഡിക്കല്‍, ടീച്ചേര്‍സ് ട്രെയിനിങ് കോളേജുകള്‍ എന്നിവയ്ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. ജില്ലാ തല ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരാകുന്ന ടീമിന് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യതയുണ്ടാവും. വിവരങ്ങള്‍ക്ക് 0495 2724451.