കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ കായിക വിദ്യാര്‍ത്ഥികളുടെ വിജയകൊയ്ത്ത്‌പോലെ തന്നെ ജീവനക്കാരും കായിക മേഖലയില്‍ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങ്, കേരളത്തിലെ കോളേജ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓള്‍ കേരള കോളേജ് സ്റ്റാഫ് പുരുഷ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലാണ് കോതമംഗലം എം. എ. കോളേജിലെ ബേസില്‍ വര്ഗീസ്- ഡിനു മാത്യു സഖ്യം ജേതാക്കളായിയിക്കുന്നത് .
ഫൈനലില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ മിഥുന്‍- ടോം സഖ്യത്തെ തോല്‍പ്പിച്ചാണ് കോതമംഗലം എം. എ. കോളേജിലെ ഈ ഉദ്യോഗസ്ഥര്‍ വിജയം നേടിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബേസില്‍ – ഡിനു സഖ്യം ഒരു തവണ പോലും എതിരാളികള്‍ക്ക് മത്സരത്തില്‍ ആധിപത്യം നേടാന്‍ അവസരം നല്‍കിയില്ല. അഭിമാന വിജയം കൈവരിച്ച ഇരുവരെയും കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് അഭിനന്ദിച്ചു.