Thursday, June 19, 2025

കോര്‍പറേഷനില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി

Must Read

കോഴിക്കോട്: അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് സംഘം ഇന്നലെ കോര്‍പറേഷന്‍ ഓഫീസിലും അനുബന്ധ ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ വന്‍ക്രമക്കേട് കണ്ടെത്തിയതായി സൂചന.

സംസ്ഥാനവ്യാപകമായി നടത്തിയ ട്രൂ ഹൗസ് എന്ന പരിശോധനയുടെ ഭാഗമായിട്ടാണ് വിജിലന്‍സ് സംഘം വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. കോര്‍പറേഷന്‍ ഓഫീസിന് പുറമെ ചെറുവണ്ണൂര്‍ മേഖലാ ഓഫീസ്, രാമനാട്ടുകര മുനിസിപ്പല്‍ ഓഫീസ്, വടകര മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ചില രേഖകള്‍ കണ്ടെടുത്തതായിട്ടാണ് വിവരം.

ഉടമകള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ അനധികൃതമായി നല്‍കിയതായി കണ്ടെത്തി. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായി. പാര്‍ക്കിങ് ഏരിയക്കായി നിര്‍ദേശിച്ച സ്ഥലം പിന്നീട് ഭിത്തി കെട്ടി ഷട്ടര്‍ ഇട്ട് കടകളാക്കി മാറ്റുന്ന ക്രമക്കേടും കണ്ടെത്തി. ഭൂമി തരംതിരിക്കാതെ കെട്ടിടം നിര്‍മിക്കുന്ന പ്രവണതയും കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഡിവൈ.എസ്.പി ഇ സുനില്‍കുമാര്‍, ചെറുവണ്ണൂര്‍ സി.ഐ ജെ.ഇ. ജയന്‍, വടകര സി.ഐ പി.എം മനോജ്, ഡിവൈ.എസ്.പി ഷാജി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img