Wednesday, June 18, 2025

കോര്‍ട്ടക്സ് സ്പൈന്‍ ആന്റ് പെയിന്‍ കെയര്‍ ഉദ്ഘാടനം ചെയ്തു

Must Read

കോഴിക്കോട് – കേരളത്തിലെ ആദ്യ അഡ്വാന്‍സ്ഡ് മള്‍ട്ടി ഡിസിപ്ലിനറി പെയിന്‍ ക്ലിനിക്കായ കോര്‍ട്ടക്സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയറിന്റെ ഉദ്ഘാടനം മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വഹിച്ചു.

വേദന ചികിത്സയുടെ സമഗ്രമേഖലകളെയും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ചികിത്സാ സൗകര്യങ്ങള്‍ സമന്വയിപ്പിച്ച ഈ ക്ലിനിക്ക് സംസ്ഥാനത്തെ ആദ്യത്തേതാണ്.കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി സഹകരിച്ചാണ് കോര്‍ട്ടെക്സ് അര്‍ബുദ വേദനാനിവാരണ സ്പര്‍ശം പദ്ധതി നടപ്പിലാക്കുന്നത്.

അര്‍ബുദ രോഗികളോടുള്ള അനുഭാവപൂര്‍ണമായ സമീപനം സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളില്‍പ്പെട്ടതാണെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
വേദന ചികിത്സയുടെ സമഗ്രമേഖലകളെയും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന
ചികിത്സാ സൗകര്യങ്ങള്‍ സമന്വയിപ്പിച്ച ഈ ക്ലിനിക്ക് ആണിത്. ഇതോടൊപ്പം തുടങ്ങിയ സ്പോര്‍ട്സ് ഇഞ്ചുറി ആന്റ് റീജനറേറ്റീവ് മെഡിസിന്‍ വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയും ‘കോര്‍ട്ടക്സ് സ്പര്‍ശം’ പദ്ധതിയുടെ ഉദ്ഘാടനം കോര്‍ട്ടക്സ് സ്ഥാപകനും ഡയറക്ടറുമായ ഡോ. നിഷാദ് പി. കെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ ഡയറക്ടര്‍ ഡോ. അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഡോ. നജ് വ അബ്ദുള്ള (കോ-ഫോണ്ടര്‍, കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക്) സന്നിഹിതനായിരുന്നു.

വേദനയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സമഗ്രമായി വിലയിരുത്തുകയും അനുയോജ്യമായ ചികിത്സാ രീതികള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന രീതിയിലാണ് കോര്‍ട്ടക്സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക് വിഭാവനം ചെയ്തിരിക്കുന്നത്. നട്ടെല്ലിനെയും മറ്റും ബാധിക്കുന്ന വേദനകള്‍ക്കിടയാക്കുന്ന കാരണങ്ങള്‍ക്കാവശ്യമായ താക്കോല്‍ദ്വാര ചികിത്സാരീതികള്‍, അല്‍ട്രാസൗണ്ട്-ഫ്ളൂറോസ്‌കോപ്പി പോലുള്ള ഇമേജുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികള്‍ പെയിന്‍ കെയര്‍ ക്ലിനിക്കില്‍ ഉള്‍പ്പെടുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img