കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി 3.71 കോടി രൂപ അനുവദിച്ചതായി ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു.നെല്ലിക്കുഴി- പായിപ്ര റോഡ്,പുതുപ്പാടി – ഇരുമലപ്പടി റോഡ്,കാവുംകര – ഇരമല്ലൂര്‍ – പാണിയേലി റോഡ്,314 – ചെറുവട്ടൂര്‍ – പായിപ്ര റോഡ്,സൊസ്സൈറ്റിപ്പടി – കനാല്‍പ്പാലം – പാഴൂര്‍മോളം – കോട്ടച്ചിറ റോഡ്,നെല്ലിക്കുഴി – തൃക്കാരിയൂര്‍ റോഡുകളിലെ അറ്റകുറ്റപണികള്‍ക്കായി 65 ലക്ഷം രൂപയും,പുന്നേക്കാട് – പാലമറ്റം റോഡ്,പാലമാറ്റം – ചീക്കോട് റോഡ്,പുന്നേക്കാട് – പാറാട് റോഡ്,നേര്യമംഗലം – പാലമറ്റം – ആവോലിച്ചാല്‍ റോഡ്,മാലിപ്പാറ – ചെങ്കര – പുന്നേക്കാട് റോഡ്,വെളിയേല്‍ച്ചാല്‍ – ഓവുങ്കല്‍ റോഡ്,ഊഞ്ഞാപ്പാറ – നാടുകാണി – ഊന്നുകല്‍ – ആവോലിച്ചാല്‍ റോഡ്,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡുകള്‍ക്കായി 50 ലക്ഷം രൂപയും,എസ് എന്‍ ഡി പി കവല – കുഞ്ഞിത്തൊമ്മന്‍ റോഡ് (വഴി) നെല്ലിമറ്റം അറക്കക്കുടി കവല – പെരുമണ്ണൂര്‍ – കൊണ്ടിമറ്റം റോഡ്,വായനശാലപ്പടി – വലിയപാറ – കാട്ടാട്ടുകുളം – നെല്ലിമറ്റം റോഡ്,നെല്ലിമറ്റം – പോത്തുകുഴി – പെരുമണ്ണൂര്‍ എല്‍ പി എസ് (വഴി) – അറക്കക്കുടി കവല – നമ്പൂരിക്കൂപ്പ് – ഊന്നുകല്‍ റോഡുകള്‍ക്കായി 45 ലക്ഷം രൂപയും,തൃക്കാരിയൂര്‍ – നാടുകാണി റോഡ്,നാടോടിപ്പാലം – മുടിയറ – മാലിപ്പാറ – വെറ്റിലപ്പാറ – വടക്കുംഭാഗം റോഡ്,കുറുപ്പുംപടി കൂട്ടിക്കല്‍ (വഴി) – പള്ളിപ്പടി റോഡ്,കാഞ്ഞിരകുന്ന് – ചെമ്പിക്കോട് റോഡ്,തൃക്കാരിയൂര്‍ – വെറ്റിലപ്പാറ – കുളങ്ങാട്ടുകുഴി – പടിപ്പാറ റോഡുകള്‍ക്കായി 46 ലക്ഷം രൂപയും,കീരംപാറ – കള്ളാട് – അയ്യപ്പന്‍മുടി റോഡ്,ഇരപ്പുങ്ങല്‍ – ചെമ്മീന്‍കുത്ത് – മാലിപ്പാറ റോഡ്,ചേലാട് – മാലിപ്പാറ – വേട്ടാമ്പാറ – വാവേലി റോഡ്,ചേറങ്ങാനാല്‍ – അയിരൂര്‍പാടം – മുത്തംകുഴി – ചെമ്മീന്‍കുത്ത് റോഡ്,ഇലവുംപറമ്പ് – നാടുകാണി റോഡുകള്‍ക്കായി 55 ലക്ഷം രൂപയും,കുത്തുകുഴി – പരീക്കണ്ണി – തേങ്കോട് – ഉപ്പുകുഴി റോഡ്,എസ് എന്‍ ഡി പി കവല – കുഞ്ഞിതൊമ്മന്‍ റോഡ്,പരീക്കണ്ണി – ഉപ്പുകുഴി – മാവുടി റോഡ്,നെല്ലിമറ്റം – കുറുംകുളം – വാളാച്ചിറ – വെള്ളാരമറ്റം റോഡ്,കവളങ്ങാട് – പരീക്കണ്ണി റോഡ്,വെള്ളാരമറ്റം – പൈമറ്റം റോഡ്,ഊന്നുകല്‍ തേങ്കോട് റോഡ് ഉള്‍പ്പെടെയുള്ള റോഡുകള്‍ക്കായി 1.10 കോടി രൂപയും ഉള്‍പ്പെടെ 3.71 കോടി രൂപയാണ് അനുവിച്ചിട്ടുള്ളത് എന്ന് ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു.