കോഴിക്കോട് :ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു . കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസ്സുകളുടെ നിയമ ലംഘന പരാതി വ്യാപകമായതിനാല്‍ പാളയം സ്റ്റാന്‍ഡ് ,മാവൂര്‍ റോഡ് എന്നിവടങ്ങളില്‍ സ്വകാര്യ ബസുകളും പരിശോധിച്ചു .
ഇന്നത്തെ പരിശോധനയില്‍ 34 കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും 13 സ്റ്റേജ് കര്യേജ് വാഹനങ്ങളും പരിശോധിച്ചു . 58000 രൂപ പിഴയിനത്തില്‍ ഈടാക്കി .