Wednesday, June 18, 2025

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കും; ആവര്‍ത്തിച്ച് ശശി തരൂര്‍

Must Read

പട്ടാമ്പി:കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുമെന്നും പിന്തുണയുണ്ടെന്നും ശശി തരൂര്‍ എംപി. വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും തരൂര്‍ അറിയിച്ചു.

”രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍നിന്നും പിന്തുണയുണ്ട്. കേരളത്തില്‍നിന്നും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ. പത്രിക നല്‍കിക്കഴിഞ്ഞാല്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കൂടും.” തരൂര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂര്‍ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുള്‍പ്പെടെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്നാണു സൂചന. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു കൂടിക്കാഴ്ച.

നിലവില്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മാത്രമാണു മത്സര രംഗത്തുള്ളതെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വന്നേക്കുമെന്നാണു സൂചന. ആര്‍ക്കും മത്സരിക്കാമെന്നു പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി വ്യക്തമാക്കി. ഈ മാസം 30 വരെ പത്രിക സമര്‍പ്പിക്കാം.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img