ഉദയ്പൂര്‍: പാര്‍ട്ടിക്ക് പുത്തനുണര്‍വ് നല്‍കാനുള്ള ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരില്‍ തുടക്കം.
പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച സോണിയാ ഗാന്ധി കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
ജനങ്ങള്‍ ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ ചര്‍ച്ചയ്ക്കുള്ള സമയമാണിത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ക്രൂരത രാജ്യത്ത് തുടരുകയാണ്. ന്യൂനപക്ഷങ്ങള്‍ ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. നെഹ്റുവിനെപ്പോലുള്ള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് സോണിയ ആരോപിച്ചു. മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.വിലക്കയറ്റം ജനജീവിതത്തെ വലിഞ്ഞു മുറുക്കുന്നു. ഇത് ആത്മ പരിശോധനയുടെ സമയമാണ്. ചിന്തന്‍ ശിബിര്‍ ഐക്യത്തിന്റെ സന്ദേശം മുഴക്കണം. യു.പി.എ കാലത്ത് ആരംഭിച്ച പദ്ധതികളുടെ ഉടമസ്ഥാവകാശം മോദി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. പുതിയ ഊര്‍ജ്ജവും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമായിട്ടായിരിക്കണം ചിന്തന്‍ശിബിര്‍ സമാപിക്കേണ്ടത്. നോട്ട് നിരോധനത്തിന് ശേഷമാണ് സമ്ബദ് വ്യവസ്ഥ തകര്‍ന്നത്. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നത് യു.പി.എ സര്‍ക്കാരാണ്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ലെന്നും സോണിയ പറഞ്ഞു.