Wednesday, June 18, 2025

കോണ്‍ഗ്രസ് ഇല്ലാതായാല്‍ രാജ്യം തന്നെ ഇല്ലാതാകും: കെ.സുധാകരന്‍

Must Read

കോഴിക്കോട്: ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഇല്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.കേരളത്തിലും കേന്ദ്രത്തിലും നടക്കുന്ന നെറികേടുകള്‍ക്കും അഴിമതികള്‍ക്കും എതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം നടത്തുന്ന ഐതിഹാസിക സമരങ്ങള്‍ വെറുതേയാകില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കോഴിക്കോട് കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെന്ന പോലെ കേന്ദ്രത്തിലും കോണ്‍ഗ്രസ് ദുര്‍ബലമായിട്ടുണ്ട്.കോണ്‍ഗ്രസ് തളര്‍ന്നാല്‍ വര്‍ഗ്ഗീയത വളരും.നമ്മുടെ മതേതരത്വം തളരും.ജനാധിപത്യം തളരും.ഇന്ത്യ അപ്പാടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഭരണ നെറികേടുകള്‍ക്കും അഴിമതിക്കുമെതിരേ കെ എസ് യുവും യൂത്ത്,മഹിളാ കോണ്‍ഗ്രസുകാര്‍ നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ ലക്ഷ്യം കാണണമെന്നും അതിനുള്ള മുന്നൊരുക്കങ്ങളാണ് ചിന്തന്‍ ശിബിരം വിഭാവനം ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും രണ്ടാമതൊരു പരാജയം ഇനി അനുവദിക്കാനാവില്ലെന്നും പറഞ്ഞ സുധാകരന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനുള്ള ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത് ഊര്‍ജ്ജം പകരാനുള്ള നിര്‍ദ്ദേശങ്ങളും പാര്‍ട്ടി രേഖകളും ഉണ്ടാവുമെന്നും വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img