കോട്ടയം: ബി സി എം കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. കോളേജിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദേവിക കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയത്. മാനസികവിഷമം കൊണ്ടാണ് ചാടിയതെന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി കോട്ടയം വെസ്റ്റ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ദേവിക മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കോളേജ് അധികൃതരും പറഞ്ഞു.