കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര കുടംബക്ഷേമ ആരോഗ്യവകുപ്പിന്റെ പുരസ്കാരം ലഭിച്ചു. ലേബര്‍ റൂമിന്റെയും ഓപ്പറേഷന് തിയേറ്ററുകളുടെയും മികച്ച പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
രണ്ടാം തവണയാണ് ആശുപത്രിക്ക് കേന്ദ്ര അംഗീകാരം ലഭിക്കുന്നതെന്ന് സൂപ്രണ്ട് ഡോ. സുജാത പറഞ്ഞു.സര്‍ട്ടിഫിക്കറ്റുകളും 50 ലക്ഷം രൂപയുടെ പ്രൈസ്മണിയുമാണ് പുരസ്കാരം. എല്ലാ വര്‍ഷവും കേന്ദ്രസംഘം പരിശോധന നടത്താറുണ്ട്.
റേഡിയോളജി വിഭാഗം, ഫാര്‍മസി, ലബോറട്ടറി, ബ്ലഡ്ബാങ്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനമെല്ലാം പരിഗണിച്ചാണ് പുരസ്കാരം. ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് സ,ൂപ്രണ്ട് പറഞ്ഞു.