കോഴിക്കോട് :അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സ്‌കൂള്‍ അധ്യാപികക്കെതിരേ പോലീസ് കേസെടുത്തു.വടകര എടച്ചേരി സ്വദേശി ഗിരിജയ്‌ക്കെതിരയാണ് അധിക്ഷേപ പരാമര്‍ശത്തിന് പോലീസ് കേസെടുത്തത്.
നേരത്തെ കോടിയേരിയെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട ചിതറ സബ്‌റജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് സന്തോഷ് രവീന്ദ്രനെതിരേ കേസെടുത്തിരുന്നു.കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലൂസ് സ്‌റ്റേഷനിലെ സി.പി.ഒയുമായ ഉറൂബിനെ സസ്‌പെന്‍ഡ് ചെയ്യുകയും പത്തനാപുരം ഫാമിങ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ വിഷ്ണു ജി.കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.