Thursday, June 19, 2025

കോടിയേരിക്ക് കേരളത്തിന്റെ റെഡ് സല്യൂട്ട്

Must Read

പ്രിയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനലക്ഷം

കണ്ണൂര്‍: പാര്‍ട്ടിയും പ്രത്യയശാസ്ത്രവും സഖാക്കളും ചേര്‍ന്നൊരുക്കിയ നിരവധി വേദികളില്‍ സൗമ്യവും ശാന്തവും നര്‍മസുരഭിലവുമായ വാക്കുകളിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും പുത്തന്‍ ശൈലി പകര്‍ന്ന കോടിയേരി ബാലകൃഷ്ണന് കേരളത്തിന്റെ അന്ത്യാഭിവാദ്യം. അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ച എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവിടെയാകെ ജനനിബിഡമായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍,കെ.കെ.ശൈലജ,സ്പീക്കര്‍ എ.എന്‍ ഷംസീര്‍,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരജ്,മന്ത്രിമാരായ വി.എന്‍.വാസവന്‍,എ.കെ ശശീന്ദ്രന്‍,മുഹമ്മദ് റിയാസ് അഹമ്മദ് ദേവര്‍കോവില്‍,എന്നിവര്‍ വിമാനത്താവളത്തിലെത്തി.അനേകകണ്ഠങ്ങളില്‍ നിന്ന് വിടവാങ്ങിയ നേതാവിന് അന്ത്യാഭിവാദമായി മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
അവിടെ നിന്ന് കേന്ദ്ര -സംസ്ഥാന നേതാക്കളുടെ അകമ്പടിയോടെ തലശ്ശേരിയിലേക്ക് യാത്രയായി.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയങ്ങളും ചിന്തകളും ഓരോ സാധാരണക്കാരനിലേക്കും എത്തിക്കുന്നതിനായി വളരെ ചെറുപ്പത്തില്‍ തന്നെ ഇറങ്ങി തിരിച്ച കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി തത്വങ്ങളില്‍ നിന്ന് അണുവിട വ്യതിചലിച്ചില്ല. എന്നാല്‍ സനേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്‍ശം ആര്‍ക്കൊക്കെ വേണമോ അവര്‍ക്കെല്ലാം നല്‍കാന്‍ പാര്‍ട്ടിചിന്ത തടസ്സമായതുമില്ല. എതിര്‍കക്ഷികളില്‍ പെട്ടവരോടും അന്തസ്സും സമാനമനോഭാവവും കൂടാതെ ഒരു നോട്ടം പോലും കോടിയേരിയില്‍ നിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ട്ുതന്നെ കോടിയേരിയെ അവസാനമായി ഒരു നോക്കുകാണാന്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയ ജനസഞ്ചയം കണ്ണൂരിനും തലശ്ശേരിക്കുമിടയില്‍ മണിക്കൂറുകള്‍ ക്ഷമയോടെ കാത്തുനിന്നു. പതിമൂന്നു ഇടങ്ങളില്‍ പ്രിയസഖാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിക്കുന്ന ഭൗതികദേഹം രാത്രി പത്ത് മണി വരെ പൊതുദര്‍ശനത്തിന് വെക്കും.തുടര്‍ന്ന് ജന്മനാടായ ഈങ്ങയില്‍പ്പീടികയിലെ സ്വവസതിയില്‍ എത്തിക്കും. നാളെ രാവിലെ പത്തു മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം കണ്ണൂരില്‍ എത്തിക്കും..

സിപിഎം ന്റെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കണ്ണൂരില്‍ എത്തിച്ചേരും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കണ്ണൂരിലെ പ്രിയ നേതാക്കള്‍ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലം ബീച്ചില്‍ സംസ്‌കാരം നടക്കും

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img