Thursday, June 19, 2025

കോംട്രസ്റ്റ് ഭൂമിയില്‍ അനധികൃത പാര്‍ക്കിംഗ്:
പരാതിയുമായി തൊഴിലാളികള്‍

Must Read

കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിക്ക് സമീപമുള്ള ഗ്രൗണ്ടില്‍ അനധികൃതമായി പാര്‍ക്കിങ് സംവിധാനം നടപ്പാക്കിയതില്‍ പ്രതിഷേധം ശക്തം. കോര്‍പറേഷന്‍ ഇടപെട്ടിട്ടും പാര്‍ക്കിങ് നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ശനിയാഴ്ച കൗണ്‍സിലര്‍ അല്‍ഫോന്‍സ് മാത്യുവിന്റെ നേതൃത്വത്തില്‍ പാര്‍ക്കിങ് കേന്ദ്രം അടച്ചൂപൂട്ടിയിരുന്നുവെങ്കിലും തിങ്കളാഴ്ച വീണ്ടും തുറക്കുകയായിരുന്നു. പാര്‍ക്കിങ് കേന്ദ്രം അടച്ചുപൂട്ടാനും നടത്തിപ്പുകാരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാനും മേയര്‍ ഡോ. ബീനാഫിലിപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇത് നടപ്പായിട്ടില്ല. പണമടയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കോംട്രസ്റ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. കോംട്രസ്റ്റിന്റെ സ്ഥലം വാങ്ങിയവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇങ്ങനെ കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ മണ്ണിട്ട്് നികത്തിയാണ് പാര്‍ക്കിങ് കേന്ദ്രം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോംട്രസ്റ്റിലെ തൊഴിലാളികള്‍ കലക്ടര്‍, മേയര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img