കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ 2043 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത് ഇതാദ്യമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.67 ശതമാനമായി ഉയര്‍ന്നു. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ ഉള്ളതുപോലെ നിയന്ത്രണം ഇല്ലാത്തതും രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനത്തിന്റെയും മറ്റും ഭാഗമായി ആള്‍്ക്കൂട്ടങ്ങള്‍ രൂപപ്പെട്ടതുമാണ് രോഗം വീണ്ടും പിടിമുറുക്കാന്‍ കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മാനാഞ്ചിറയിലും ബീച്ചിലും വലിയ തോതില്‍ ആളുകള്‍ എത്തുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ പൊലീസ് നടപടി തുടങ്ങി. നേരത്തെ കടകളിലും മറ്റും ആളുകള്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തകാലത്ത് അതെല്ലാം നിലച്ചു.
സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി പലയിടത്തും ചെറുതുംവലുതുമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ മുതലക്കുളത്ത് കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധ സമ്മേളനത്തില്‍ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനെതിരെ 1500 പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, അര്‍ധ സര്‍്ക്കാര്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ യോഗങ്ങളെല്ലാം ഓണ്‍ലൈന്‍ ആയി മാത്രം നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ബസുകളില്‍ നിന്നു യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഹോ്ട്ടലുകളും റസ്റ്റാറന്റുകളും സീറ്റിങ് ശേഷിയുടെ 50 ശതമാനത്തില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ എഫ്.എല്‍.ടി.സികള്‍ക്ക് ആവശ്യമായ കെട്ടിടം കണ്ടെത്താന്‍ റവന്യൂവകുപ്പ് ശ്രമം തുടങ്ങി. വടകര താലൂക്കിലാണ് കൂടുതല്‍ സെന്ററുകള്‍ ആവശ്യമായി വരുന്നത്. നേരത്തെ എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിച്ച കെട്ടിടങ്ങള്‍ രോഗികള്‍ കുറഞ്ഞതോടെ ഒഴിവാക്കിയിരുന്നു.പല സെന്ററുകളിലും ജീവനക്കാര്‍ ഇല്ലാത്തതും പ്രശ്‌നമാണ്. സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മറ്റും കൊവിഡ് ടെസ്റ്റ് നാമമാത്രമാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. മി്ക്കവാറും ആളുകള്‍ രണ്ടുതവണ കുത്തിവെപ്പ് എടുത്തതിനാല്‍ രോഗ്യവ്യാപനമുണ്ടെങ്കിലും തീവ്രമാകില്ലെന്നാണ് ആരോഗ്യവിഭാഗം കരുതുന്നത്.
ശരിയായവിധം മാസ്‌ക് ധരിക്കുക, കൈകള്‍ ഇടക്കിടെ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുകയും ആള്‍ക്കൂട്ടമുണ്ടാവുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുക എന്നീ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് കൊവിഡിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.