കോഴിക്കോട്: കൊവിഡ് വൈറസിന്റെ നടുവില്‍ ലോകജനത ജീവിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമാകുമ്പോള്‍ മൂന്നാം തംരഗത്തിന്റെ പിടിയിലാണ് ലോകം. 2020 ഫെബ്രുവരിയിലാണ് കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ നിന്നാണ് വൈറസ് വ്യാപനം തുടങ്ങിയത്. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ വഴി കേരളത്തിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യത്തെ രണ്ടു വകഭേദങ്ങളെ അപേക്ഷിച്ച് മൂന്നാം തരംഗത്തിന്റെ വ്യാപനം അതിവേഗമായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ , ഡല്‍റ്റ വകഭേധങ്ങളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നതാണ് കേരളത്തെ അലോസരപ്പെടുത്തുന്നത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.
കൊവിഡ് വരവിന്റെ ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടലും മറ്റു ക്രമീകരണങ്ങളും കാരണം ജനജീവിതം തീര്‍ത്തും സ്തംഭിച്ചിരുന്നു. രാജ്യത്താകമാനം സര്‍വ്വ മേഖലകളും നിശ്ചലമായി. വ്യാപാരമേഖലയും വ്യവസായങ്ങളും വിനോദസഞ്ചാരവും കയറ്റുമതിയും എല്ലാം നിലച്ചു. വിദ്യാഭ്യാസമേഖലയും കലാപ്രവര്‍ത്തനവും പ്രതിസന്ധി നേരിട്ടു.
മൂന്നാംഘട്ടത്തിന്റെ വിളയാട്ടടം തുടരുമ്പോള്‍, പക്ഷേ ജീവിതം അത്രമേല്‍ അടച്ചുപൂട്ടിയ നിലയിലല്ല. കേസുകള്‍ കൂടിയപ്പോള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാറ്റിയിട്ടുണ്ട്. വ്യാപാരമേഖലയില്‍ പഴയ ഉണര്‍വ്വ് ഇല്ലെങ്കിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍, കയറ്റുമതിയും സിനിമാമേഖലയും ഇനിയും ആശ്വാസകരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ല.
സര്‍വ്വമേഖലയിലുള്ള തൊഴിലാളികളും കൊവിഡിന്റെ ദുരിതം വേണ്ടത്ര ഏറ്റുവാങ്ങിയവരാണ്. ജോലി നഷ്ടമായവരും ശമ്പളം കുടിശ്ശികയായവരും നിരവധി. ഗ്രാമീണതലത്തില്‍ ഇനിയൊരു തിരിച്ചുവരവ് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. സാഹചര്യം മോശമായതുകൊണ്ടുതന്നെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ എന്ന മാര്‍ഗത്തിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാറും തയാറായിട്ടില്ല. കേസുകള്‍ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ ഞായറാഴ്ച മാത്രം ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊവിഡിന്റെ ഭീഷണി എന്നു തീരുമെന്ന് പറയാനായിട്ടില്ല. പുതിയ വകഭേദങ്ങള്‍ക്കുള്ള സാധ്യത ശാസ്ത്രജ്ഞന്മാര്‍ തള്ളിക്കളയുന്നില്ല. മൂന്നാംതരംഗത്തില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ് ആശ്വാസകരം. മാര്‍ച്ച് മാസം വരെ കൊവിഡിന്റെ ഭീഷണി ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും രോഗത്തെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത പെട്ടെന്ന് നിര്‍്ത്താന്‍ ആവില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.