ടോക്കിയോ:കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ വിജയിച്ചുവെന്നും ചൈന പരാജയപ്പെട്ടുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ജപ്പാനില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലാണ് ജോ ബൈഡന്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചത്.
‘മോദിയുടെ വിജയം ലോകത്തിന് മുഴുവനുമുള്ള സന്ദേശമാണ്. ജനാധിപത്യപരമായി തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം, ചൈന, റഷ്യ തുടങ്ങിയ ഏകാധിപ്യഭരണം നടക്കുന്ന രാജ്യങ്ങളിലുണ്ടാകില്ല എന്ന സങ്കല്‍പ്പത്തിനെതിരെയുള്ള സൂചനയായിരുന്നു അത്” ബൈഡന്‍ പറഞ്ഞു. എന്നാല്‍ നേരത്തേ തയാറാക്കിയ പ്രസംഗത്തില്‍ ഉള്‍പ്പെട്ട കാര്യമല്ല ബൈഡന്‍ പറഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മോദിയും ബൈഡനും കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇന്‍ഡോപസിഫിക് മേഖലയുടെ ശാക്തീകരണവും യുക്രെയ്ന്‍ യുദ്ധവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ക്വാഡ് ഉച്ചകോടിയില്‍ ചര്‍ച്ചയായി. ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങള്‍ക്കിടയില്‍, മേഖലയില്‍ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പുവരുത്താനാണ് ചതുര്‍രാഷ്ട്ര (ക്വാഡ്) കൂട്ടായ്മ ശ്രമിക്കുന്നത്.