Friday, June 20, 2025

കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Must Read

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ ഈ മാസം 14 മുതലും കോളജുകള്‍ ഏഴിനും തുറക്കും. ഇതുവരെ ഓണ്‍ലൈന്‍ ക്ലാസ് ആയിരുന്ന ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകളാണ് ഓഫ്‌ലൈന്‍ ആക്കുന്നത്. ക്രഷുകള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍ എന്നിവയും 14 മുതല്‍ പ്രവര്‍ത്തിക്കും. കൊവിഡ് തീവ്രമായതിനെതുടര്‍ന്ന് ജനുവരി 21 ന് വിദ്യാലയങ്ങള്‍ അടക്കുകയായിരുന്നു. ആരധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. 20 പേര്‍ക്ക് പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാലയില്‍ ഒരേ സമയം 200 പേര്‍ക്ക് മാത്രമാണ് അനുമതി. സി. കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണ് ഇപ്പോഴുള്ളത്. 
പ്രവാസികളെയും വിദേശയാത്രക്കാരെയും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. 
ഇന്ന് 38,684 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,986 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,793 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1176 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,66,120 കോവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 197 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 370 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 57,296 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,878 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2304 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 313 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,037 പേര്‍ രോഗമുക്തി നേടി. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img